സെറീനയ്ക്ക് തോൽവി

Tuesday Feb 13, 2018
വെബ് ഡെസ്‌ക്‌


ആഷ്വില്ലെ > പ്രസവത്തിനുവേണ്ടി ടെന്നീസിൽനിന്ന് വിട്ടുനിന്ന സെറീന വില്യംസിന് തിരിച്ചുവരവിൽ തോൽവി. ഫെഡ് കപ്പ് ടെന്നീസ് ഡബിൾസിലാണ് സെറീന നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റത്.

സഹോദരി വീനസുമൊത്തായിരുന്നു സെറീന കളിത്തിലിറങ്ങിയത്. ലെസ്ലെ കൊർകോവെ, ഡെമി ഷൂർസ് സഖ്യത്തോടായിരുന്നു തോൽവി (2‐6, 3‐6). കളത്തിൽ അനായാസമായി നീങ്ങാൻ സെറീനയ്ക്ക് കഴിഞ്ഞില്ല. വേഗം നന്നായി കുറഞ്ഞു. ഷോട്ടുകൾതെരഞ്ഞെടുക്കുന്നതിലും പിഴച്ചു. എന്നാൽ മത്സരം സെറീനയ്ക്ക് ആത്മവിശ്വാസം നൽകുന്നതായി. താൻ ശരിയായ പാതയിലാണെന്ന് സെറീന പറഞ്ഞു.
 

Tags :
സെറീന വില്യംസ്