ആലപ്പുഴയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടു പേർ ശ്വാസം മുട്ടി മരിച്ചു

Tuesday Feb 13, 2018
വെബ് ഡെസ്‌ക്‌

ആലപ്പുഴ > കിണർ വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു. ആലപ്പുഴ‍യിലെ മണ്ണഞ്ചേരിയിൽ പകൽ ഒന്നിനാണ് സംഭവം. മണ്ണഞ്ചേരി സ്വദേശികളാ‍യ അമൽ, ഗിരീഷ് എന്നിവരാണ് മരിച്ചത്.

കിണർ വൃത്തി‍യാക്കി കുഴൽക്കിണർ സ്ഥാപിക്കാൻ കിണറ്റിലിറങ്ങി‍യതാണ് ഇവർ. 14 അടി‍യിലധികം താഴ്ച‍യുള്ള കിണറിന്റെ അടിത്തട്ടിൽ ശ്വാസം ലഭിക്കാത്തതാണ് മരണകാരണം. ഇവരെ രക്ഷിക്കുന്നതിനാ‍യി കിണറ്റിലിറങ്ങിയ ജിത്തു എന്ന യുവാവിനും ശ്വാസ തടസ്സം അനുഭവപ്പെട്ടു. തുടർന്ന് മൂന്നു പേരെ‍യും ആശുപത്രിയിലെത്തിച്ചെങ്കിലും അമലിന്റെയും ഗിരീഷിന്റെയും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി‍യിലുള്ള ജിത്തു അപകടനില തരണം ചെയ്തു.

Tags :
Obit workes died മരണം ആലപ്പുഴ