
ബറേലി > രണ്ടാമത് വിവാഹം കഴിച്ചതറിഞ്ഞ് ഭർത്താവിനെ ഭാര്യ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. ഉത്തർപ്രദേശിലെ ബറേലിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ബബ്‌ലി എന്ന യുവതിയാണ് ഭർത്താവ് വസിമിനെ ഉറങ്ങിക്കിടക്കുമ്പോൾ തലയ്ക്കടിച്ചുകൊന്നത്.
27 വർഷംമുമ്പാണ് വസിം ബബ്‌ലിയെ വിവാഹം കഴിച്ചത്. പത്തുദിവസംമുമ്പ് വസിം പ്രദേശത്തെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. തുടർന്ന് ഈ യുവതിയെയും വീട്ടിൽ താമസിപ്പിക്കാൻ വസിം ബബ്‌ലിയോട് നിർബന്ധംപിടിച്ചു. തുടർന്നാണ് ബബ്‌ലി ഭർത്താവിനെ കൊന്നത്.
തുടർന്ന് വസിമിന്റെ മൃതദേഹം രഹസ്യമായി സംസ്‌കരിക്കാൻ ശ്രമം നടക്കവെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്് ബബ്‌ലിയെ പൊലീസ് അറസ്റ്റ് ചെയ്തു.