
കൊച്ചി> കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപണിക്കായി കയറ്റിയിരുന്ന കപ്പലിൽസ്ഫോടനം. അഞ്ചുപേർ മരിച്ചു. കപ്പലിലെ വെളള ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു.മരിച്ചവരിൽ രണ്ടുപേർ മലയാളികളാണ്.പത്തനംതിട്ട, വൈപ്പിൻ സ്വദേശികളാണ് മറിച്ചതെന്ന് സംശയിക്കുന്നു. കോട്ടപ്പടി സ്വദേശിയായ ശ്രീരൂപിന് ഗുതരമായി പൊള്ളലേറ്റു.
ഒഎൻജിസിയുടെ എണ്ണക്കപ്പലായ സാഗർഭൂഷനിലാണ് അപകടം.കൂടതൽ ജീവനക്കാർ കപ്പലിൽ കുടുങ്ങികിടക്കുന്നുണ്ടെന്ന് പറയുന്നു.എത്രപേർ കുടുങ്ങി കിടക്കുന്നുണ്ടെന്ന് അറിവായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗിക്കുന്നു. പരിക്കേറ്റവരെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി .