പൊതുവെ ലൈംഗിക പീഡനങ്ങളില്‍ ഇരയാകുന്നവര്‍ക്ക് കുടുംബത്തേക്കാള്‍ താങ്ങും തണലും ആവുന്നത് സുഹൃത്തുക്കളാണ്. എന്നാല്‍ താന്‍ പീഡനത്തിന് ഇരയായി എന്ന് തുറന്ന് പറഞ്ഞപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ പോലും ഉപേക്ഷിച്ചു എന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ലാസ് ക്രൂസെസിലുള്ള അബ്രിയാന മൊറാലസാണ് ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
ലൈംഗിക അതിക്രമത്തിന് ഇരയായവര്‍ക്ക് പിന്തുണ നല്‍കാനായി ദ സെക്ഷ്വല്‍ അസള്‍ട്ട് യൂത്ത് സപ്പോര്‍ട്ട് നെറ്റ്വര്‍ക്ക് എന്ന പ്രസ്ഥാനവവും അബ്രിയാന ആരംഭിച്ചു. ലാ ക്രൂസസിലെ സൗന്ദര്യ മത്സര ജേതാവായിരുന്നു അബ്രിയാന.
തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞപ്പോള്‍ പലരും തന്നില്‍ നിന്നും അകന്നു. അടുത്ത സുഹൃത്തുക്കള്‍ എന്ന് കരുതിയിരുന്നവര്‍ പോലും തന്നെ ഉപേക്ഷിച്ചു പോയെന്ന് അബ്രിയാന പറയുന്നു.
ഇവയില്‍ നിന്നൊക്കെ തനിക്ക് അതിജീവിക്കാന്‍ സാധിക്കും എന്ന് മനസിലായതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവായതെന്ന് അബ്രിയാന പറയുന്നു. തുടര്‍ന്നാണ് ലൈംഗികമായി ആക്രമിക്കപ്പെട്ടവര്‍ക്ക് പിന്തുണയായി വെബ്‌സൈറ്റ് ആരംഭിച്ചത്.