പെണ്‍വിപ്ലവകാരികളുടെ സ്വകാര്യ ഭാഗത്ത് വെടിവെക്കാന്‍ പ്രസിഡന്‍റിന്‍റെ ആഹ്വാനം

രാജ്യത്തെ പ്രക്ഷോഭകാരികളായ സ്ത്രീകളെ സായുധ സേനയെ ഉപയോഗിച്ച് അടിച്ചമർത്താൻ ഫിലിപ്പെൻസ് പ്രസിഡന്റിന്റെ ആഹ്വാനം. കൂടാതെ പെണ്‍വിപ്ലവകാരികളുടെ യോനിയില്‍ വെടിവെക്കാന്‍ ആവശ്യപ്പെട്ട് ഫിലിപ്പീന്‍ പ്രസിഡന്‍റ് റോഡ്രിഗോ ഡ്യൂടെര്‍ടെ രംഗത്തെത്തി. ഞങ്ങള്‍ നിങ്ങളെ കൊല്ലുകയില്ല, പകരം നിങ്ങളുടെ ജനനേന്ദ്രിയത്തില്‍ വെടിവെക്കും. ജനനേന്ദ്രിയമില്ലാതെ സ്ത്രീകളെക്കൊണ്ട് ഉപകാരമില്ലെന്ന് പ്രസിഡന്‍റ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ ആണ് റിപ്പോട്ട് ചെയ്തത്.

സ്ത്രീകളെ പതിവായി ഭീക്ഷണിപ്പെടുത്തുകയും മോശമായി ചിത്രീകരിക്കുകയുമാണ് പ്രസിഡന്‍റ് എന്ന് ആരോപണമുണ്ട്. എന്നാൽ ഇതിനെതിരെ പ്രതികരണമുണ്ടാകുമ്പോള്‍ തന്‍റേത് ഒരു തമാശയാണെന്ന് പ്രസിഡന്‍റ് വരുത്തുമെന്നും റിപ്പോർട്ട് ഉണ്ട്. രാജ്യത്ത് മയക്ക് മരുന്ന് ഉപയോഗിക്കുന്നവരെയും അതിന്‍റെ ഇടനിലക്കാരേയും കൊലപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചാണ് റോഡ്രിഗോ അധികാരത്തിലേറിയത്. ആയിരക്കണക്കിന് ഫിലിപ്പിനോകളെ ഇതേ തുടര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തുകയുണ്ടായി.