വീണ്ടും സിപിഎം ക്രൂരത, ബിജെപി ബൂത്ത് ലീഡറെ കൊലപ്പെടുത്തി

അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി ബൂത്ത് ലീഡറെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തി. രാം നഗര്‍ സ്വദേശി മധുസൂദനന്‍ ദേബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഗര്‍ത്തലയ്ക്ക് അടുത്ത് ബല്‍ജ്ജല മേഖലയിലെ വൃദ്ധസദനത്തിന് സമീപം ഒരു മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ദേബിന്റേ മരണം കൊലപാതകമാണെന്നും,പിന്നില്‍ സിപിഎം ആണെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പ്രസ്താവിച്ചു. മധുസൂദനന്‍ ദേബിനെ ശനിയാഴ്ച്ച മുതല്‍ കാണാതായിരുന്നു. ഇതേ കുറിച്ച് ബിജെപി വക്താവ് മൃണാല്‍ കാന്തി ദേബ് രാം നഗര്‍ സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.