ജക്കാർത്ത > ഏഷ്യൻ ഗെയിംസ് ഇൻവിറ്റേഷൻ മീറ്റിൽ ഇന്ത്യക്ക് മികച്ചതുടക്കം. ആദ്യദിനം രണ്ട് സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും ഇന്ത്യ നേടി.
വനിതകളുടെ ലോങ്ജമ്പിൽ മലയാളി താരങ്ങളായ വി നീനയും നയന ജെയിംസും തിളങ്ങി. നീന 6.42 മീറ്ററിൽ വെള്ളി നേടി. നയന 6.16 മീറ്ററിൽ വെങ്കലം സ്വന്തമാക്കി. ഇന്തോനേഷ്യയുടെ നതാലിയ മരിയ ലോൻഡയ്ക്കാണ് സ്വർണം (6.43).വനിതകളുടെ 400 മീറ്ററിൽ സോണി ബൈഷ്യ 53.53 സെക്കൻഡിൽ സ്വർണംനേടി. ഇന്ത്യയുടെ നിത്യശ്രീ ആനന്ദിനാണ് വെള്ളി (54.34). പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ ദേവീന്ദർ സിങ് (75.87) സ്വർണം നേടി. സഹിൽ സിൽവാളിന് (68.12) വെള്ളി കിട്ടി. 100 മീറ്ററിൽ എലക്യദാസൻ 10.38 സെക്കൻഡിൽ വെങ്കലം നേടി. 400 മീറ്ററിൽ ജിതുബേബി 46.88 സെക്കൻഡിൽ രണ്ടാമതെത്തി.