ഭോപ്പാൽ > മധ്യപ്രദേശിൽ പതിനാലു വർഷമായി അധികാരത്തിലെത്താത്ത കോൺഗ്രസ് തങ്ങളുടെ ദുർഗതിയുടെ കാരണം കണ്ടെത്തി, വാസ്തുദോഷം തന്നെ!. കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവനിലെ വക്താക്കളുടെ മുറിക്ക് എതിർ വശത്തുള്ള മൂന്ന് ടോയ്ലറ്റാണ് സംസ്ഥാനത്തെ കോൺഗ്രസ് തകർച്ചയ്ക്ക് കാരണം എന്നാണ് വാസ്തു വിദഗ്ധരുടെ കണ്ടെത്തൽ.
പരിഹാരമായി തന്റെ മുറിയിലേതുൾപ്പെടെ മൂന്ന് ടോയ്ലറ്റും പൊളിച്ചു നീക്കിയെന്ന് വക്താവ് കെ കെ മിശ്ര പറഞ്ഞു. ഇതോടെ 2018 ലെ തെരഞ്ഞെടുപ്പിൽ തങ്ങൾ ജയിക്കുമെന്നാണ് വിശ്വാസമെന്നും മിശ്ര കൂട്ടിച്ചേർത്തു. 2006ൽ സോണിയ ഗാന്ധിയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.