ശ്രീനഗർ > വിഘടനവാദി നേതാവും ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ സ്ഥാപകനുമായ മഖ്ബൂൽ ഭട്ടിന്റെ ചരമവാർഷികം പ്രമാണിച്ച് ആഹ്വാനംചെയ്ത ഹർത്താൽ പൂർണം. സുരക്ഷാമുൻകരുതലിന്റെ ഭാഗമായി കുപ്വാരയിലും ശ്രീനഗറിന്റെ മറ്റു ഭാഗങ്ങളിലും നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. കടകളും വിദ്യാഭ്യാസസ്ഥാപനങ്ങളും മറ്റ് ഓഫീസുകളും പ്രവർത്തിച്ചില്ല.
തിഹാർ ജയിലിൽ ആത്മഹത്യചെയ്ത ഭട്ടിന്റെ ചരമവാർഷികം പ്രമാണിച്ച് ജെകെഎൽഎഫാണ് 11ന് ഹർത്താലിന് ആഹ്വാനം ചെയ്തത്. തുടർന്നാണ് ഏഴ് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.