
കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ, ഡിപ്പോ ഇൻ ചാർജ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ അഞ്ചൊഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഡെപ്യൂട്ടി മാനേജർ (കാരുണ്യ സെയിൽസ് ഡിവിഷൻ) യോഗ്യത എംഫാം, എംബിഎ (മാർക്കറ്റിങ്/ഫിനാൻസ്), ഏഴുവർഷത്തെ പ്രവൃത്തിപരിചയം. കംപ്യൂട്ടർ പരിജ്ഞാനം. പ്രായം 40. ഡിപ്പോ ഇൻ ചാർജ് (കാരുണ്യ മെഡിസിൻ ഡിപ്പോ) യോഗ്യത ബിഫാം, എംബിഎ(മാർക്കറ്റിങ്/ ഫിനാൻസ്), അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. കംപ്യൂട്ടർ പരിജ്ഞാനം. പ്രായം 35. www.kmscl.kerala.gov.in www.kmscl.kerala.gov.inഎന്ന website ൽനിന്ന് അപേക്ഷയുടെ മാതൃക പൂരിപ്പിച്ച് അനുബന്ധരേഖകളുടെ പകർപ്പ് സഹിതം മാനേജിങ് ഡയറക്ടർ, കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ്, തൈക്കാട്, തിരുവനന്തപുരം‐695014 എന്ന വിലാസത്തിൽസ്പീഡ്/കൊറിയർ അയക്കുക. അല്ലെങ്കിൽ careers@kmscl.kerala.gov.incareers@kmscl.kerala.gov.inഎന്ന വിലാസത്തിൽ ഇ‐മെയിൽ ചെയ്യുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 14.