ഷോപ്പിയാനിലുണ്ടായ വെടിവെയ്പ്പ്; സൈനികോദ്യോഗസ്ഥനെതിരെ നടപടി എടുക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഷോപ്പിയാനിലുണ്ടായ വെടിവെയ്പ്പിൽ മൂന്നു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈനികോദ്യോഗസ്ഥനെതിരെ നടപടിയെടുക്കരുതെന്ന് സുപ്രീംകോടതി. സൈനികോദ്യോഗസ്ഥന്റെ പേര് ചേര്‍ത്ത് ജമ്മു കശ്മീര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെ പിതാവ് സമർപ്പിച്ച ഹർജിയുടെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ നിർദേശം.

Read Also: മോഹന്‍ഭഗവതിന്റെ പ്രസ്താവന സൈനികരെ അപമാനിക്കുന്നു ; രാഹുല്‍ഗാന്ധി

ആദിത്യ കുമാറിനെതിരായ എഫ്‌ഐആര്‍ നിയമപരമായി തെറ്റാണെന്നായിരുന്നു പിതാവിന്റെ വാദം. ഹര്‍ജി പരിഗണിച്ച കോടതി മേജര്‍ക്കെതിരെ തിടുക്കത്തില്‍ നടപടിയെടുക്കരുതെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ജനുവരി 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൈനിക വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയ പ്രക്ഷോഭകര്‍ ആയുധം തട്ടിപ്പറിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു വെടിവെപ്പ് ഉണ്ടായതെന്നായിരുന്നു സൈന്യം അറിയിച്ചത്.