കളിച്ചു നടക്കേണ്ട പ്രായത്തിലും കണ്ണില്‍ കാമം, പീഡന ശ്രമത്തിന് 12കാരന്‍ പിടിയില്‍

ബിരൈലി: എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് 12കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കളിക്കുന്നതിനിടെ കുട്ടിയെ 12 കാരന്‍ പ്രദേശത്തുള്ള കുറ്റിക്കാട്ടിലേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ ബിരൈലിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പ്രതിക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയും നാല് വയസുകാരന്‍ അനുജനും ചേര്‍ന്ന് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പ്രതി ഇവരുടെ അടുത്ത് എത്തുകയും പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് എടുത്തുകൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

വീട്ടില്‍ എത്തിയ കുട്ടി കരയുന്നത് കണ്ട് കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.