അച്യുതമേനോന്‍ എന്ന മുഖ്യമന്ത്രിയുടെ മഹത്വം തിരിച്ചറിഞ്ഞ ഒരോര്‍മ്മക്കുറിപ്പ്‌ – മകന്‍ രാമന്‍കുട്ടി പറയുന്നത്

ACHUTHANANDAN00225

തിരുവനന്തപുരം•കണ്ണടയ്ക്കും ചികിത്സയ്ക്കും മറ്റു ആഡംബരങ്ങള്‍ക്കും മന്ത്രിമാര്‍ പൊതുഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്ന ഇന്നത്തെക്കാലത്ത്, കേരളത്തിന്റെ അഞ്ചാമത്തെയും ആറാമത്തെയും മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോനെക്കുറിച്ച് മകന്‍ രാമന്‍കുട്ടി പങ്കുവച്ച ഒരു ഓര്‍മ്മക്കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഡല്‍ഹിയില്‍ വച്ച് അച്യുതമേനോന്റെ വാച്ചിന് കേടുവന്നു. നന്നാക്കാൻ സമയം ഇല്ലാതിരുന്നതുകൊണ്ട് പേഴ്സണൽ സ്റ്റാഫിനോട് ഒരു എച്.എം.ടി യുടെ വാച് വാങ്ങി വരാൻ പറഞ്ഞയച്ചു. വൈകുന്നേരം അദ്ദേഹം തിരികെ വന്നപ്പോള്‍ കണ്ടത് സ്വര്‍ണ സ്ട്രാപ്പോട് കൂടിയ എച്.എം.ടിയുടെ അന്നത്തെ ഏറ്റവും വിലകൂടിയ, 500 രൂപയുടെ വച്ചായിരുന്നു.

അന്ന് മുഖ്യമന്ത്രിയുടെ ശമ്പളം ഏകദേശം ആയിരം രൂപ പോലും തികച്ചു ഉണ്ടായിരുന്നില്ല. അദ്ദേഹം ക്ഷുഭിതനായി. തന്റെ വരുമാനത്തിൽനിന്ന് എനിക്കു വാങ്ങാൻ കഴിയുന്ന ഒരു വാച്ചാണ് വേണ്ടത് എന്നുപറഞ്ഞ് അത് തിരിച്ചുകൊടുത്ത് നൂറുരൂപയുടെ ഒരു വാച്ച് വാങ്ങിച്ചുവെന്നും രാമന്‍കുട്ടി ഓര്‍ക്കുന്നു.

രാമന്‍കുട്ടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

“എന്റെ അച്ഛൻ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഒരിക്കൽ ഡെൽഹിയിൽ വച്ച് അദ്ദേഹത്തിന്റെ വാച്ച് കേടുവന്നു. നന്നാക്കാൻ സമയം ഇല്ലാതിരുന്നതുകൊണ്ട് പേഴ്സണൽ സ്റ്റാഫിനോട് ഒരു എച് എം ടി യുടെ വാച് വാങ്ങി വരാൻ പറഞ്ഞയച്ചു. വൈന്നേരം അദ്ദേഹം വന്നപ്പോൾ കണ്ടത് എച് എം ടി യുടെ ഏറ്റവും വിലപിടിപ്പുള്ള അഞ്ഞൂറു രൂപയുടെ വാച്ച്, സ്വർണനിറത്തിലുള്ള സ്റ്റ്രാപ്പോടുകൂടിയത്, വാങ്ങിവന്നിരുക്കുന്നതാണ്. അന്ന് മുഖ്യമന്ത്രിയുടെ ശമ്പളം ഏകദേശം ആയിരം രൂപ തികച്ചൂണ്ടോ എന്നു സംശയമാണ്. അദ്ദേഹം ക്ഷുഭിതനായി. എന്റെ വരുമാനത്തിൽനിന്ന് എനിക്കു വാങ്ങാൻ കഴിയുന്ന ഒരു വാച്ചാണ് എനിക്കു വേണ്ടത് എന്നുപറഞ്ഞ് അത് തിരിച്ചുകൊടുത്ത് നൂറുരൂപയുടെ ഒരു വാച്ച് വാങ്ങിച്ചു.

പറഞ്ഞുവെന്നേ ഉള്ളൂ”