സോഷ്യൽ മീഡിയയിൽ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്ത യുവതിക്ക് സംഭവിച്ചത്

മനാമ: സോഷ്യല്‍ മീഡിയയില്‍ പോണ്‍ ചിത്രങ്ങളും ആല്‍ക്കഹോളിന്റെ ചിത്രങ്ങളും പോസ്റ്റു ചെയ്‌തതിന്‌ സൗദിയില്‍ 20കാരിയെ അറസ്റ്റു ചെയ്തു. ജിദ്ദയിലെ റെഡ് സീ സിറ്റിയിലാണ് സംഭവം. ഇസ്‌ലാമിന്റെ മൂല്യങ്ങള്‍ക്കും പൊതുധാര്‍മ്മികതയ്ക്കും നിരക്കാത്ത കാര്യമാണിതെന്നാരോപിച്ചാണ് നടപടി.

read more:ഷാർജയിൽ വൻ തീപിടുത്തം ; ഇന്ത്യക്കാരടക്കം നിരവധിപേർ മരിച്ചു

സോഷ്യല്‍ മീഡിയ മോണിറ്റര്‍ ചെയ്യുന്നതിനിടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അക്കൗണ്ടിന്റെ ഉടമ 20കാരിയായ പെൺകുട്ടിയാണെന്ന് അരിഞ്ഞത്. ലാമിയ എന്ന പേരില്‍ അവരാണ് അക്കൗണ്ട് ഉണ്ടാക്കിയതെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്. ഇത് പെൺകുട്ടിയുടെ വീട്ടുകാരുടെ അറിവോടെയല്ല സംഭവിച്ചതെന്നാണ് വിവരം.സൗദി നിയമപ്രകാരം അഞ്ചു വര്‍ഷം വരെ തടവും മൂന്നു മില്യണ്‍ റിയാല്‍ പിഴയും ഈടാക്കാവുന്ന കുറ്റമാണിത്.