ശിവ മന്ത്രങ്ങൾ അലയടിക്കുമ്പോൾ

ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിൽ പ്രധാനിയും സംഹാരത്തിന്റെ മൂർത്തിയുമാണ് പരബ്രഹ്മമൂർത്തിയായ “പരമശിവൻ”. വിശ്വത്തെ സംഹരിക്കുകയാണ്‌ ശിവന്റെ ദൌത്യം.പരബ്രഹ്മം, ഓംകാരം എന്നിവ ലോകനാഥനായ ശ്രീപരമേശ്വരൻ തന്നെയാണന്നും; എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു. ദക്ഷപുത്രിയും ആദിശക്തിയുടെ അംശാവതാരവുമായ സതിയാണ് ശിവന്റെ ആദ്യ പത്നി. പിന്നീട് ഹിമവാന്റെ പുത്രിയും സാക്ഷാൽ ആദിപരാശക്തിയുമായ ദേവി പാർവ്വതിയുമായി വിവാഹം നടന്നു. പിതാവും മാതാവും (പ്രകൃതിയും) ആയിട്ടാണ് ശിവനേയും ശക്തിയേയും സങ്കല്പിച്ചിരിക്കുന്നത് ഒരു കാലത്ത്‌ ഇന്ത്യയില്‍ ശിവക്ഷേത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, കാലാന്തരത്തിലാണ്‌ മറ്റു ദേവന്മാര്‍ക്കായും ക്ഷേത്രങ്ങള്‍ പണിയാന്‍ തുടങ്ങിയത്‌. ശിവരാത്രി ദിനത്തിൽ ശിവഭക്തി ഗാനങ്ങൾ കേട്ട് നമുക്കും മഹാദേവന്റെ ചരണങ്ങളിൽ അഭയം പ്രാപിക്കാം .