ചരിത്ര സിനിമയില്‍ നായകനായി വീണ്ടും മമ്മൂട്ടി; 'മാമാങ്ക'ത്തിന് മാഗ്ലൂരില്‍ തുടക്കം

Monday Feb 12, 2018
വെബ് ഡെസ്‌ക്‌

കൊച്ചി > മമ്മൂട്ടിയെ നായകനാക്കി നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂളിനാണ് മാഗ്ലൂരില്‍ തുടക്കം കുറിച്ചത്.

മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് വ്യാഴവട്ടത്തിലൊരിക്കല്‍  മാഘമാസത്തിലെ വെളുത്തവാവില്‍ നടന്നിരുന്ന മാമാങ്കവും ചാവേറായി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടെയും കഥ പറയുന്നതാണ് ചിത്രം.

വളളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന മാമാങ്കം താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ സിനിമയാണെന്നും മമ്മൂട്ടി തന്റെ നേരത്തെ വ്യക്തമാക്കിയിരുന്നു. സജീവ് പിള്ള 12 വര്‍ത്തെ ഗവേഷണം നടത്തി തയ്യാറാക്കിയ  തിരക്കഥയാണ് ചിത്രത്തിന്റേത്. 17ആം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.

തുപ്പാക്കി, ബില്ല 2, വിശ്വരൂപം എന്നീ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്ത കേച്ച കംപാക്ടെ ആണ് മാമാങ്കത്തിന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. വേണു കുന്നപ്പള്ളിയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്.
 

Tags :
mammootty മാമാങ്കം മമ്മൂട്ടി