മസ്ക്കറ്റ്: പ്രതിരോധ രംഗത്തെ സഹകരണം ഉൾപ്പെടെ ഇന്ത്യ ഒമാനുമായി എട്ട് കരാറുകളിൽ ഒപ്പുവച്ചു. നയതന്ത്ര പ്രതിനിധികൾക്ക് വിസയില്ലാതെ ഇരുരാജ്യങ്ങളിലും പ്രവേശനം അനുവദിക്കുന്നതിനും ധാരണായി. നേരത്തെ ഒമാനിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഇന്ത്യയും അറബ് ലോകവുമായുളള ബന്ധത്തിൽ പുതുയുഗപ്പിറവിയെന്ന് നരേന്ദ്ര മോദി പറഞ്ഞു.
പ്രവാസികളുടെ കഠിനാദ്ധ്വാനമാണ് ഇന്ത്യ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശന വേളയിലാണ് സുപ്രധാന കരാറുകളിൽ ഒപ്പുവച്ചത്. ഒമാൻ സുൽത്താൻ ഖാബൂസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‍ച നടത്തി. ഇന്ത്യയുടെ ചെറുരൂപം ഒമാനിൽ ദൃശ്യമായെന്നും മസ്കറ്റിലെ ഖാബൂസ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി പറഞ്ഞു.