പട്ടാപകല്‍‌ തിരക്കേറിയ ബസില്‍ പെണ്‍കുട്ടിക്ക് നേരെ മധ്യവയസ്കന്റെ ലൈംഗികപ്രകടനം : വീഡിയോ പുറത്ത്

ഡല്‍ഹി : പട്ടാപകല്‍‌ തിരക്കേറിയ ബസില്‍ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്കന്റെ ലൈംഗിക പ്രകടനം യുവതി മൊബൈല്‍ കാമറയില്‍ പകര്‍ത്തി പൊലീസില്‍ പരാതി നല്‍കി.

ഡല്‍ഹിയിലാണ് വീണ്ടും പെണ്‍കുട്ടിക്ക് നേരെ ലൈംഗിക പ്രകടനം ഉണ്ടായത്. ഡിടിസി ബസില്‍ സഞ്ചരിക്കുകയായിരുന്ന ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിക്കു സമീപമിരുന്ന് ഇയാള്‍ സ്വയം ഭോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നതിരിക്കുന്നത്.

വിദ്യാര്‍ഥിനി വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തു വന്നത്. തുടര്‍ന്ന് യുവതി വസന്ത് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ ക്രിമിനല്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.