ഡെന്റൽ മെക്കാനിക്് ഗ്രേഡ് 2 റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല

Monday Feb 12, 2018
പ്രദീപ് ബി

ചോദ്യം: മുസ്ലീം ന്യൂനപക്ഷത്തിന് PSC നിയമനത്തിൽ ഏർപ്പെടുത്തിയ സംവരണത്തെക്കുറിച്ച് വിശദീകരിക്കുമോ?
റെമീസ് റഹ്മാൻ, ചിറയിൻകീഴ്
മതന്യൂനപക്ഷമെന്ന നിലയ്ക്കല്ല, സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗമെന്ന നിലയ്ക്കാണ് കേരളത്തിൽ മുസ്ലിം വിഭാഗത്തിന് സംവരണം ഏർപ്പെടുത്തിയത്. ലാസ്റ്റ്ഗ്രേഡ് വിഭാഗം തസ്തികകൾക്ക് 10 ശതമാനവും ലാസ്റ്റ്ഗ്രേഡ് ഇതര തസ്തികകൾക്ക് 12 ശതമാനവുമാണ് ഈ വിഭാഗത്തിന് നൽകിയിട്ടുള്ള സംവരണം. 100 ഒഴിവുകളുള്ള ഒരു സൈക്കിളിൽ 6, 16, 26, 30, 36, 46, 56, 66, 76, 80, 86, 96 എന്നീ 12 ഊഴങ്ങൾ (ലാസ്റ്റ്ഗ്രേഡ് ഇതര തസ്തികകൾ) മുസ്ലിംവിഭാഗത്തിനായി മാറ്റിവച്ചിട്ടുണ്ട്. ഈ ഊഴങ്ങൾ നികത്തപ്പെടുമ്പോൾ മുസ്ലിം വിഭാഗത്തിലുള്ളവർ റാങ്ക് ലിസ്റ്റിൽ ലഭ്യമല്ലെങ്കിൽ ഇവ താൽക്കാലികമായി ഒഴിച്ചിടുകയും അതിലേക്ക് മുസ്ലിം വിഭാഗങ്ങൾക്ക് മാത്രമായി എൻസിഎ വിജ്ഞാപനം പുറപ്പെടുവിക്കും.
മുസ്ലിം സമുദായത്തിലെ വരേണ്യവിഭാഗത്തെ സംവരണത്തിൽനിന്നും ഒഴിവക്കിയിട്ടുണ്ട്. PSC നടത്തുന്ന തെരഞ്ഞെടുപ്പുകളിൽ മുസ്ലിംസമുദായത്തിനുള്ള സംവരണം ലഭ്യമാക്കാൻ ആ സമുദായത്തിലെ വരേണ്യ വിഭാഗത്തിൽപ്പെടുന്നതല്ല എന്ന സർട്ടിഫിക്കറ്റ്  (NCLC) പിഎസ്സി ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം.
മുസ്ലിം സമുദായത്തിലെ റാവുത്തർ വിഭാഗം 1958 ലെ കെഎസ് ആൻഡ് എസ്എസ്ആർ പാർട്‐1ലെ ലിസ്റ്റ് 3 ഇനം 48 മുസ്ലിം എന്നതിൽ ഉൾപ്പെടുന്നുവെന്നും കേന്ദ്ര ഒബിസി ലിസ്റ്റിലെ ഇനം നമ്പർ 39 ൽ മറ്റ് മുസ്ലിം വിഭാഗത്തിൽ ഉൾപ്പെടുത്തി റാവുത്തർ വിഭാഗത്തിന് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകണമെന്നും ഉത്തരവ് ഉണ്ട്. (സ.ഉ.(കൈ) നം 14/200 2014/പി.സ.വി.വ തിയതി 8.8.14).
ദക്കീനി, കച്ചീ എന്നീ വിഭാഗങ്ങളെ കെഎസ്്എസ്്ആർ 1958 പാർട്‐1 ലിസ്റ്റ് 111യിൽ 48ൽ മുസ്ലിം വിഭാഗത്തിന്റെ ഉപവിഭാഗങ്ങളായി ഉൾപ്പടുത്തിയിട്ടുണ്ട്. ഈ ഉപവിഭാഗങ്ങയെും ക്രിമിലയർ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾവച്ച് പരിശോധിച്ച് പിന്നോക്ക വിഭാഗമായി കണക്കാക്കേണ്ടതാണ് എന്ന് ഉത്തരവുണ്ട്. (ജി.ഒ.(എം.എസ്്) 64/2009/എസ്.സി.എസ്.റ്റി.സി.സി. തിയതി 01.11.2014.
ചോദ്യം: ആരോഗ്യവകുപ്പിൽ ഡെന്റൽ മെക്കാനിക്ക് ഗ്രേഡ് 2ന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചോ? നിയമനം എപ്പോൾ നടക്കാനാണ് സാധ്യത?
ഷാജി എം കാക്കൂർ
ആരോഗ്യവകുപ്പിലെ ഡെന്റൽ മെക്കാനിക്ക് ഗ്രേഡ് 2 തസ്തികയുടെ പുതിയ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസം കഴിഞ്ഞശേഷമായിരിക്കും PSC നിയമന ശുപാർശ നടത്തുക. നിയമന ശുപാർശ കത്ത് ലഭിച്ചശേഷം ആരോഗ്യവകുപ്പാണ് നിയമനം നടത്തുന്നത്.

Tags :
PSC CONER