കനത്ത മൂടൽ മഞ്ഞ്: 12 ട്രെയിനുകൾ റദ്ദാക്കി

ന്യൂഡൽഹി: ഡൽഹിയിൽ അതിശൈത്യം തുടരുന്നു. കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്നു 12 ട്രെയിനുകളുടെ സർവീസാണ് ഇന്ന് റദ്ദാക്കിയത്. 13 ട്രെയിനുകൾ വൈകുമെന്നും നാല് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ഡൽഹിയിലെ കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 22 ഡിഗ്രി സെൽഷ്യസും ആണ്.