
ആലപ്പുഴ > ഗുഡ്സ് സര്‍വീസ് ടാക്സും നോട്ടുനിരോധനവും വിപരീതഫലമാണുണ്ടാക്കിയതെന്നും എന്നാല്‍ കള്ളക്കണക്കുകള്‍ കാട്ടി കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഇന്‍കം ടാക്സ് എംപ്ളോയീസ് ഫെഡറേഷന്‍ (ടിഎല്‍ഇഎഫ്) ദേശീയ സെക്രട്ടറി ജനറല്‍ രൂപക് സര്‍ക്കാര്‍ പറഞ്ഞു. ആലപ്പുഴയില്‍ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
കള്ളപ്പണം പിടികൂടാനെന്ന് പ്രചരിപ്പിച്ച നോട്ടുനിരോധനം കള്ളപ്പണം വെളുപ്പിക്കാന്‍ മാത്രമാണ് ഉപകരിച്ചത്. ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കിയെന്ന് പാര്‍ലമെന്റില്‍ പോലും കള്ളം പറയുന്ന അവസ്ഥയാണുള്ളത്. ആധായനികുതി വകുപ്പിലെ വിവിധ ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനപ്രസിഡന്റ് കെ ബാബുതോമസ് അധ്യക്ഷനായി.
ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ആര്‍ മോഹനന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ളോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി വി രാജേന്ദ്രന്‍, ഐടിജിഒഎ ജനറല്‍ സെക്രട്ടറി വി എം ജയദേവന്‍, കോണ്‍ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എസ് ജതീന്ദ്രന്‍, കെ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. എഎന്‍ പുരം ശിവകുമാര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ മുഹമ്മദ്കാസിം നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം ഐടിഇഫ് മുന്‍ സെക്രട്ടറി ജനറല്‍ കെ പി രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ ബാബുതോമസ് അധ്യക്ഷനായി. എ ജി നാരായണ്‍ ഹരി കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഗസല്‍സന്ധ്യയും അരങ്ങേറി.
തിങ്കളാഴ്ച പ്രതിനിധി സമ്മേളനം തുടരും. ചര്‍ച്ച, മറുപടി, പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് എന്നിവ നടക്കും. പ്രിന്‍സിപ്പല്‍ ചീഫ് കമീഷണര്‍ പ്രണബ്കുമാര്‍ ദാസ് മുഖ്യാതിഥിയാവും.