അബുദാബിയിൽ ഹിന്ദുക്ഷേത്രത്തിന് മോഡി തറക്കല്ലിട്ടു

ഇന്ത്യയും യുഎഇയും തമ്മിൽ വിശാലബന്ധം

Monday Feb 12, 2018
വെബ് ഡെസ്‌ക്‌


ദുബായ് > ഇന്ത്യയും യുഎഇയും തമ്മിൽ ദീർഘനാളായുള്ള ബന്ധം വിൽപ്പനക്കാരനും ഉപഭോക്താവും തമ്മിലുള്ള ബന്ധങ്ങളേക്കാൾ മുകളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യക്ക് വിശാലവും ആഴമേറിയതും ഊഷ്മളവുമായ ബന്ധമാണുള്ളത്. ദുബായിലെ ഒപ്പേര ഹൗസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോഡി. 30 ലക്ഷം വരുന്ന ഇന്ത്യക്കാർക്ക് മാതൃരാജ്യത്തിനുസമാനമായ സൗകര്യങ്ങൾ നൽകുന്ന യുഎഇക്ക് മോഡി നന്ദി അറിയിച്ചു. അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രത്തിനും മോഡി തറക്കല്ലിട്ടു. ക്ഷേത്രം പണിയാൻ അനുമതി നൽകിയ അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന് അദ്ദേഹം ഇന്ത്യൻ സമൂഹത്തിന്റെ നന്ദി അറിയിച്ചു. ക്ഷേത്രത്തിന്റെ രൂപമാതൃക മോഡിക്കും അബുദാബി കിരീടാവകാശിക്കും ക്ഷേത്ര ഭാരവാഹികൾ കൈമാറി.

Tags :
നരേന്ദ്ര മോഡി