
ന്യൂഡല്‍ഹി > ഇന്ത്യന്‍ സൈന്യം ആറോ ഏഴോ മാസങ്ങള്‍ക്കൊണ്ടു ചെയ്യുന്ന കാര്യം വെറും മൂന്നുദിവസത്തിനുള്ളില്‍ ആര്‍എസ്എസ് ചെയ്യും. അതിനുള്ള ശേഷി തങ്ങൾക്കുണ്ടെന്നും സൈന്യത്തെ പരിഹസിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് . യുദ്ധത്തിനൊരുങ്ങാന്‍ സൈന്യത്തിന് ആറോ ഏഴോ മാസം വേണ്ടിവരുമെന്നും എന്നാല്‍, ആര്‍എസ്എസിന് രണ്ടുമൂന്നു ദിവസം മതിയെന്നും ബിഹാറിലെ മുസാഫര്‍പുരിലാണ് ഭാഗവത് പറഞ്ഞത്.
രാജ്യത്തിനുവേണ്ടി യുദ്ധംചെയ്യാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തം നിലയില്‍ സൈന്യത്തെ രൂപപ്പെടുത്താന്‍ ആര്‍എസ്എസിന് കഴിയും. സൈന്യത്തിനുതുല്യമായ അച്ചടക്കമുള്ള സംഘടനയാണ് ആര്‍എസ്എഎസ്.
ആര്‍എസ്എസ് ഒരു സൈനിക, സമാന്തര സൈനിക വിഭാഗമല്ല. കുടുംബത്തില്‍ അധിഷ്ടിതമായ ഒരു സംവിധാനമാണിത്. രാജ്യത്തിനു വേണ്ടി എന്തു ത്യാഗം സഹിക്കുന്നതിനും പ്രവര്‍ത്തകര്‍ തയാറാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.