ലോക് അദാലത്ത് പാനലിൽ ട്രാൻസ്ജെൻഡർ അംഗം

Monday Feb 12, 2018
വെബ് ഡെസ്‌ക്‌


നാഗ്പുർ > ലോക് അദാലത്ത് ജുഡീഷ്യൽ പാനലിൽ അംഗമായി ആദ്യ ട്രാൻസ്ജെൻഡർ സാമൂഹ്യപ്രവർത്തക. നാഗ്പുരിൽ പത്തുവർഷമായി സാമൂഹ്യസേവനരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന വിദ്യാ കാംബ്ലെ (29)യാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ലോക് അദാലത്തിന്റെ പാനൽ അംഗമായി വിദ്യയെ തെരഞ്ഞെടുത്തതായി ജില്ലാ ലീഗൽ എയ്ഡ് കമ്മിറ്റി സെക്രട്ടറി കുനാൽ ജാദവാണ് അറിയിച്ചത്.
പാനൽ ഇതിനകം നിരവധി തർക്കങ്ങൾ പരിഹരിച്ചിട്ടുണ്ടെന്ന് വിദ്യ പറഞ്ഞു. പാനലിലെ മറ്റ് അംഗങ്ങൾ വളരെയധികം പിന്തുണയേകുന്നവരാണെന്നും വിദ്യ പറഞ്ഞു.

Tags :
ട്രാൻസ്ജെൻഡർ