അകാലത്തില്‍ പൊലിഞ്ഞ കാമുകിയുടെ മൃതദേഹത്തില്‍ താലി ചാര്‍ത്തി യുവാവ്; അലമുറയിട്ട് കരഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും : ഇതാണ് യഥാര്‍ത്ഥ പ്രണയം

ചെന്നൈ: ഇതാണ് പ്രണയം. ചതിയും പീഡനവും കണ്ട് കേട്ട് മടുത്ത പ്രണയങ്ങളെ കാറ്റില്‍ പറത്തുന്ന ഒരു വീഡിയോയാണ് തമിഴ് നാട്ടിലെ സൈബര്‍ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. തമിഴ് ലോകം ഒരു പോലെ പുകഴ്ത്തുന്ന ഈ വിവാഹത്തിന്റെ പ്രത്യേകത ആരേയം അത്ഭുതപ്പെടുത്തുകയും കണ്ണീരണിയിക്കുകയും ചെയ്യും.

അകാലത്തില്‍ പൊലിഞ്ഞ് പോയ തന്റെ പ്രിയകാമുകിയുടെ കഴുത്തില്‍ താലി കെട്ടുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. തമിഴ്‌നാട്ടിലാണ് സംഭവം. യുവാവ് നിര്‍വികാരനായി താലി കെട്ടുന്നതും സുഹൃത്തുക്കളും ബന്ധുക്കളും യുവാവിനെ ആശ്വസിപ്പിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

മരിച്ച കാമുകിയുടെ അടുത്ത് നിന്ന് യുവാവ് മാറാതെ നില്‍ക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവര്‍ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ മാറാതെ മൃതദേഹത്തെ കെട്ടിപ്പടിക്കുന്നതും തുടര്‍ന്ന് കീശയില്‍ നിന്ന് താലിയെടുക്കുകയുമാണ് ചെയ്യുന്നത്. മറ്റുള്ളവര്‍ വിലക്കുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ താലികെട്ടുകയാണ് യുവാവ്.

സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ ഉയര്‍ത്തി താലികെട്ടാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്. തുടര്‍ന്ന് കയ്യിലുള്ള സിന്ദൂരം കയ്യില്‍ എടുക്കുകയും ആചാര പ്രകാരം കുട്ടിയുടെ നെറ്റിയില്‍ ചാര്‍ത്തുകയും പിന്നീട് നെറ്റിയില്‍ തൊടുകയും ചെയ്യുന്നു. ഈ സമയത്ത് കൂടെ ഉള്ള ബന്ധുക്കള്‍ അലമുറയിട്ട് കരയുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് യുവാവിനെ മാറ്റുകയാണ് ചെയ്യുന്നത്.

തമിഴ് സൈബര്‍ ലോകത്ത് വലിയ രീതിയിലാണ് വീഡിയോ വൈറലാവുന്നത്. നിരവധി പേരാണ് യുവാവിനെ പ്രകീര്‍്ത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്, ഇതാണ് പ്രണയം എന്നും ഇത്തരത്തില്‍ മനസ്സുള്ള യുവാവിന് പിന്തുണയര്‍പ്പിച്ചും നിരവധി പേര്‍ രംഗത്തെത്തി.