കൊച്ചി > കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ വജ്രജൂബിലി സമ്മേളനം സമാപിച്ചു. ഹൈക്കോടതി ജങ്ഷനിലെ ലാലൻ ടവറിൽ സമാപനസമ്മേളനം മുസ്‌ലിം ലീഗ് പാർലമെന്ററി പാർടി ഡെപ്യൂട്ടി ലീഡർ വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എ മുഹമ്മദ് അധ്യക്ഷനായി. എൻ ഷംസുദീൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി സി അബ്ദുൽ അസീസ്, നിയുക്ത പ്രസിഡന്റ് ഇബ്രാഹിം മുത്തൂർ, സെക്രട്ടറി മൂസക്കുട്ടി, കെ കെ അബ്ദുൽ ജബാർ, എൻ കെ നാസർ, ടി പി പരീത്, എം സലാഹുദീൻ മദനി, എൻ എ സലിം ഫാറൂഖി, എച്ച് ഇ മുഹമ്മദ് ബാബു സേഠ്, സി എസ് സിദ്ദിഖ്, കെ യു അബ്ദുൽ റഹീം, മാഹിൻ ബാഖവി എന്നിവർ സംസാരിച്ചു.
രാവിലെ എറണാകുളം ടൗൺഹാളിലെ ശിഹാബ് തങ്ങൾ നഗറിൽ വിദ്യാഭ്യാസസമ്മേളനം വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ഹയർ സെക്കൻഡറി സമ്മേളനം സലിം ഫാറൂഖി ഉദ്ഘാടനംചെയ്തു. ഹയർ സെക്കൻഡറി വിങ് ചെയർമാൻ പി അബ്ദുൽ നാസർ അധ്യക്ഷനായി. കെഎടിഎഫ്'ചന്ദ്രിക വജ്രജൂബിലി സപ്ലിമെന്റും സി എച്ച് മുഹമ്മദ് കോയ ജീവചരിത്രം ഡിവിഡിയും മന്ത്രി രവീന്ദ്രനാഥ് പ്രകാശനംചെയ്തു. വനിതാസമ്മേളനം കൊളത്തൂർ ടി മുഹമ്മദ് മൗലവി ഉദ്ഘാടനംചെയ്തു. വനിതാ വിങ് ചെയർപേഴ്‌സൺ വി മറിയുമ്മ അധ്യക്ഷയായി. യാത്രയയപ്പുസമ്മേളനം സ്ഥാപക പ്രസിഡന്റ് കരുവള്ളി മുഹമ്മദ് മൗലവി ഉദ്ഘാടനംചെയ്തു. എം വി ആലിക്കുട്ടി അധ്യക്ഷനായി.
പുതിയ ഭാരവാഹികളായി ഇബ്രാഹിം മുതൂർ (സംസ്ഥാന പ്രസിഡന്റ്), പി മൂസക്കുട്ടി (ജനറൽ സെക്രട്ടറി), എം വി അബ്ദുൽ ഖാദർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.