അബുജ > കഴിഞ്ഞവർഷം നൈജീരിയയിലെ രണ്ടിടങ്ങളിൽനിന്ന് ബന്ദികളാക്കിയ 13 പേരെ ബൊകൊ ഹറാം ഭീകരർ മോചിപ്പിച്ചു. മൂന്ന് സർവകലാശാലാ ലക്ചറർമാരെയും 10 സ്ത്രീകളെയുമാണ് മോചിപ്പിച്ചത്. കഴിഞ്ഞവർഷം ലേക്ക് ചാഡ് മേഖലയിൽനിന്നാണ് മൂന്ന് അധ്യാപകരെ തട്ടിക്കൊണ്ടുപോയത്. അന്നത്തെ ഭീകരാക്രമണത്തിൽ ഏതാനുംപേർ കൊല്ലപ്പെട്ടിരുന്നെന്നും നൈജീരിയൻ പ്രസിഡന്റിന്റെ വക്താവ് ഗാർബ ഷേഹു പറഞ്ഞു. മയ്ദുഗുരിയിൽനിന്നാണ് 10 സ്ത്രീകളെ തട്ടിക്കൊണ്ടുപോയത്. പ്രസിഡന്റ് മുഹമ്മദ് ബുഹാരി റെഡ്ക്രോസ് അധികൃതരുടെ സാന്നിധ്യത്തിൽ നടത്തിയ നിരന്തരചർച്ചകൾക്കൊടുവിലാണ് ബന്ദികൾ മോചിതരായത്.