സ്ത്രീകളുടെ വസ്ത്രധാരണത്തിൽ സുപ്രധാന തീരുമാനവുമായി സൗദി സര്‍ക്കാര്‍

റിയാദ്: സ്ത്രീകള്‍ പര്‍ദ്ദ മാത്രമേ ധരിക്കാന്‍ പാടുളളൂ എന്ന് ശഠിക്കരുതെന്നും മാന്യമായി വസ്ത്രം ധരിക്കാന്‍ മാത്രമാണ് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നതെന്നും സൗദി റോയല്‍ കോര്‍ട് ഉപദേഷ്ടാവ്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്ന നിബന്ധനയില്‍ സൗദി ഇളവ് വരുത്തുന്നു. സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പര്‍ദ്ദ ധരിക്കണമെന്ന നിബന്ധന ഇനി മുതല്‍ ഉണ്ടാകില്ലെന്ന് മുതിര്‍ന്ന പണ്ഡിതരുടെ കൗണ്‍സില്‍ അംഗമായ ഷെയ്ഖ് അബ്ദുള്ള അല്‍ മുത്‌ലഖ് വ്യക്തമാക്കി.

Read also:സൗദിയില്‍ എക്‌സിറ്റ് റീ-എന്‍ട്രി വിസ റദ്ദാക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചു

സൗദി സമൂഹത്തെ ആധുനികവല്‍ക്കരിക്കാനും സ്ത്രീകള്‍ക്കുള്ള നിയന്ത്രണത്തില്‍ ഇളവു നല്‍കാനുമുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി.പര്‍ദ്ദ ധരിക്കണമെന്ന് ഞങ്ങള്‍ ആരേയും നിര്‍ബന്ധിക്കില്ലെന്നും 90 ശതമാനം മുസ്ലിം സ്ത്രീകളും പര്‍ദ്ദ ധരിക്കുന്നില്ലെന്നും ഷെയ്ഖ് അബ്ദുള്ള അല്‍ മുത്‌ലഖ് പറഞ്ഞു.

സ്ത്രീകള്‍ മുഖം മറക്കുന്നതും ഇസ്ലാമികമല്ല. റിയാദിലെ കോടതികളില്‍ സ്ത്രീകള്‍ മുഖം മറച്ചാണ് എത്തിയിരുന്നത്. മുഖം മറക്കാതെ കോടതികളിലെത്തണമെന്ന് അടുത്തിടെ കോടതി നിര്‍ദേശം നല്‍കിയിരുന്നു