മുന്‍ ക്രിക്കറ്റ് താരം അന്തരിച്ചു

മുൻ ന്യൂസിലാണ്ട് ക്രിക്കറ്റ് താരം ബെവന്‍ കോംഗ്ഡന്‍ അന്തരിച്ചു. 80ാം പിറന്നാളിനു ഒരു ദിവസം മുമ്പ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. 1965ല്‍ ന്യൂസിലാണ്ടിനു വേണ്ടി അരങ്ങേറ്റം കുറിച്ച ബെവന്‍ 61 ടെസ്റ്റുകളാണ് കരിയറില്‍ കളിച്ചിട്ടുള്ളത്.

ഓസ്ട്രേലിയയ്ക്കെതിരെ ന്യൂസിലാണ്ടിന്റെ ആദ്യ വിജയത്തില്‍ ടീമിനെ നയിച്ചത് കോംഗ്ഡന്‍ ആയിരുന്നു. ന്യൂസിലാണ്ട് സൃഷ്ടിച്ച ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളെന്നാണ് ബെവന്‍ കോംഗ്ഡനെ വിലയിരുത്തപ്പെടുന്നത്.1938 ഫെബ്രുവരി 11നായിരുന്നു ബെവന്‍ കോംഗ്ഡന്റെ ജനനം. ന്യൂസിലാണ്ടിനായി 11 ഏകദിനങ്ങളിലും കോംഗ്ഡന്‍ കളിച്ചിട്ടുണ്ട്.