ന്യൂഡൽഹി > ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പുരുഷ‐വനിത ടീമുകൾ ക്വാർട്ടറിൽ പുറത്തായി. പുരുഷന്മാർചൈനയോടും വനിതകൾ ഇന്തോനേഷ്യയോടും തോറ്റു.
പുരുഷന്മാർ 1‐3നാണ് തോറ്റത്. കിഡംബി ശ്രീകാന്തിന് മാത്രമാണ് ജയിക്കാനായത്. ഷി യൂഖിയെ ശ്രീകാന്ത് തോൽപ്പിച്ചു (14‐21, 21‐16, 21‐7). തുടർന്നെത്തിയ ബി സായ് പ്രണീത് നിരാശപ്പെടുത്തി.
ഡബിൾസിൽ സാത്വിക്രാജ് രംഗി റെഡ്ഡി‐ചിരാഗ് ഷെട്ടി സഖ്യം തോറ്റു. മനു അട്രി‐ബി സുമീത് റെഡ്ഡി സഖ്യവും തോറ്റു.വനിതകളിൽ പി വി സിന്ധു ഇന്തോനേഷ്യക്കെതിരെ ഏകജയം കുറിച്ചു.
ശേഷിച്ചവർ തോറ്റു. സിന്ധു ഫിത്രിയാനി ഫിത്രിയാനിയെയാണ് തോൽപ്പിച്ചത് (21‐13, 24‐22).