തങ്ങളുടെ പ്രിയ താരത്തിന് സ്പോർട്സ് അവാർഡ് നേടിക്കൊടുക്കാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അവസരം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സെമി ഫൈനലിൽ പ്രവേശിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതേസമയം ടൈംസ് ഓഫ് ഇന്ത്യയുടെ സ്‌പോര്‍ട്‌സ് അവാര്‍ഡ്‌സില്‍ രണ്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ നാമനിർദേശം ചെയ്യപ്പെട്ടിരിക്കുകയാണ്. സികെ വിനീതും സന്ദേശ് ജിങ്കനുമാണ് നാമനിര്‍ദേശം ചെയ്യപ്പെട്ട ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍. ബെംഗളൂരു എഫ്‌സിയിൽ നിന്നും ഗോള്‍കിപ്പര്‍ ഗുര്‍പ്രീത് സിങ് സന്ദു, സുനില്‍ ഛേത്രി എന്നിവരും പട്ടികയിലുണ്ട്.

Read Also: കടലാസു പുലികള്‍: കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രമുഖ ഫുട്ബോൾ താരം

ഓണ്‍ലൈനിലൂടെയാണ് ആരാധകർക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം. ഇന്ത്യയിലെ തന്നെ രണ്ട് പ്രമുഖ ആരാധകകൂട്ടങ്ങള്‍ തമ്മിലുള്ള മത്സരമാകും ഇത്. മുംബൈ സിറ്റി എഫ്‌സി താരം ബല്‍വന്ത് സിങ്, ഇന്ത്യയുടെ അണ്ടര്‍ 17 ഗോള്‍കീപ്പര്‍ ധീരജ് സിങ് എന്നിവരും നാമനിർദേശം ചെയ്യപ്പെട്ട പട്ടികയിലുണ്ട്.