ദിജേഷിന് ഫോക്കിന്റെ ചികിത്സാ സഹായ ഫണ്ട് കൈമാറി

Sunday Feb 11, 2018
വെബ് ഡെസ്‌ക്‌

കുവൈറ്റ് സിറ്റി > കുവൈറ്റില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍  ചികിത്സയില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ ഉളിക്കല്‍ സ്വദേശി ദിജേഷിന് ഫ്രെണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്റെ ചികിത്സാ സഹായ ഫണ്ട് കൈമാറി.

ദിജേഷിന്റെ ദയനീയവസ്ഥ കണ്ട്  ഫോക്കിന്റെ നേതൃത്വത്തില്‍ മെമ്പര്‍മാരുടെയും അഭ്യുദയകാംക്ഷികളുടെയും സഹായം സ്വീകരിച്ചുകൊണ്ട് സമാഹരിച്ച നാല് ലക്ഷം രൂപയാണ് ഭാരവാഹികള്‍ അദ്ദേഹത്തിന് കൈമാറിയത്.  ഇത് കൂടാതെ വാര്‍ത്ത ശ്രദ്ധിച്ച നിരവധി സന്നദ്ധ സംഘടനകളും മഹാമനസ്‌ക്കരും നേരിട്ട് അദ്‌ഹേത്തിന് സഹായം എത്തിച്ചിട്ടുണ്ട്.

ദിജേഷ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് പുറപ്പെടുകയും മംഗലാപുരത്ത് തുടര്‍ചികില്‍സ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ മഹനീയ കര്‍മ്മത്തില്‍ പങ്കാളികളായ മാധ്യമ പ്രവര്‍ത്തകര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചവര്‍ക്കും  ഫ്രെണ്ട്‌സ് ഓഫ് കണ്ണൂരിന്റെ ഭാരവാഹികള്‍ നന്ദി അറിയിച്ചു.  ഇനിയും സഹായിക്കാന്‍
താത്പര്യം ഉള്ളവര്‍ക്ക്  അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്കു നേരിട്ട് അയക്കാവുന്നതാണ്.


 

Tags :
FOKKEA ചികിത്സാ സഹായ ഫണ്ട്