അല്‍പവസ്ത്രധാരികളായി ചെളിയില്‍ കുളിച്ച് ഒരു ആഘോഷം; ചിത്രങ്ങള്‍ കാണാം

അല്‍പവസ്ത്രധാരികളായി ചെളിയില്‍ കുളിച്ച് ഒരു ആഘോഷം. ബിക്കിനി ധരിച്ച് സ്ത്രീകളും അല്‍പവസ്ത്രധാരികളായി പുരുഷന്മാരും ആഘോഷത്തില്‍ പങ്കെടുത്തു. അവര്‍ ദേഹം മുഴുവന്‍ ചെളി തേച്ച് പിടിപ്പിക്കുന്നു. ചെളിയില്‍ കിടന്ന് ഉരുളുന്നു. ഇവര്‍ക്ക് ഇതെന്ത് പറ്റി എന്ന് ചിന്തിക്കാന്‍ വരട്ടെ ബ്രസീലിലെ ‘മഡ് സ്ട്രീറ്റ് പാര്‍ട്ടി’യുടെ ഭാഗമായാണ് പുരുഷന്മാരും സ്ത്രീകളും ചെളിയില്‍ കുളിച്ചത്.

1986ല്‍ തുടങ്ങിയ ആഘോഷം ബ്രസീലിന്റെ പരമ്പരാഗത ആഘോഷമായി മാറി. പരസ്പരം ചെളി വാരി എറിഞ്ഞും നൃത്തം ചെയ്തും ഇവര്‍ ചെളിയില്‍ കുളിച്ച് ആഘോഷിച്ചു. നൂറിലധികം പേര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തു. അവിടെയുണ്ടായിരുന്ന പട്ടിയെയും കുതിരയെപ്പോലും ചെളിയില്‍ കുളിപ്പിച്ചു. ചെളിയില്‍ മുങ്ങിപ്പൊന്തിയ ഇവരെകണ്ടാല്‍ മണ്ണ്‌കൊണ്ട് തീര്‍ത്ത ശില്‍പങ്ങളാണെന്ന് തോന്നും.