
ഭോപ്പാൽ: പരീക്ഷ കഴിഞ്ഞ് സ്കൂളിൽ നിന്ന് വീട്ടിലേക്കു പോകുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിനികൾക്കു നേരെ ആസിഡ് ആക്രമണം. മധ്യപ്രദേശിലെ ഗധസാരിയയിലാണ് സംഭവം . ബൈക്കിലെത്തിയ മുഖംമൂടി സംഘമാണ് ആക്രമണം നടത്തിയത് .
മുഖത്തിനു പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല .പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതായി ദിൻഡോരി ജില്ലാ പോലീസ് മേധാവി കെ. കാർത്തികേയൻ അറിയിച്ചു.