മൂവാറ്റുപുഴ > 'വിഷുവിന് വിഷരഹിത പച്ചക്കറി' പദ്ധതിയുടെ ഭാഗമായി സിപിഐ എം മൂവാറ്റുപുഴ മുനിസിപ്പല്‍ സൌത്ത് ലോക്കല്‍ കമ്മിറ്റി ജൈവപച്ചക്കറിക്കൃഷി തുടങ്ങി. പൊതുജന പങ്കാളിത്തത്തോടെ മുറിക്കല്ല് വെളിയംപാടത്ത് നടത്തുന്ന കൃഷിയുടെ ഉദ്ഘാടനം സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ് നിര്‍വഹിച്ചു. യു ആര്‍ ബാബു അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം ആര്‍ പ്രഭാകരന്‍, സജി ജോര്‍ജ്, പി ബി അജിത്കുമാര്‍, കെ എന്‍ വേലായുധന്‍, എ പി ബിനു, ഇ ഐ ഷിബു എന്നിവര്‍ സംസാരിച്ചു. രണ്ടര ഏക്കര്‍ സ്ഥലത്ത് പയര്‍, വെണ്ട, മത്തന്‍, വെള്ളരി, തക്കാളി, പാവല്‍, പടവലം, മുളക്, വഴുതന, കോളിഫ്ളവര്‍ എന്നിവയാണ് നട്ടത്.