പൂജാമുറിയില്‍ സൂക്ഷിച്ച ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു

ഇടുക്കി: നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പൂജാമുറിയില്‍ സൂക്ഷിച്ചിരുന്ന രണ്ടേകാല്‍ കിലോ ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു. കോവിലൂര്‍ സ്വദേശിയായ ഓരാളെ സംഭവത്തില്‍ നര്‍ക്കോട്ടിക് സംഘം അറസ്റ്റ് ചെയ്തു. പിടിയിലായത് പത്ത് വര്‍ഷത്തോളമായി കഞ്ചാവ് കൃഷി ചെയ്ത് ചെറുകിട വില്‍പ്പന നടത്തി വന്നിരുന്ന ആളാണെന്നാണ് നര്‍ക്കോട്ടിക് സംഘം നല്‍കുന്ന സൂചന.

read also: കഞ്ചാവ് വിൽപ്പന : എസ് എഫ് ഐ നേതാവ് അറസ്റ്റിൽ

പൂജാമുറിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന രണ്ടേകാല്‍ കിലോ ഉണക്കകഞ്ചാവുവുമായി കോവിലൂര്‍ വഞ്ചിവയല്‍ സ്വദേശി മണികണ്ഠനെ അടിമാലി നര്‍ക്കോട്ടിക് സംഘം അറസ്റ്റ് ചെയ്തത് ശനിയാഴ്ച്ച വൈകിട്ടാണ്. മണികണ്ഠന്‍ പിടിയിലായത് കോവിലൂര്‍ മേഖലയില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് സംഘം നടത്തിയ നീക്കത്തിനൊടുവിലാണ്. നര്‍ക്കോട്ടിക് സംഘത്തിന് പ്രദേശത്തെ ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച്‌ നല്‍കുന്നത് മണികണ്ഡനാണെന്ന് മുമ്പു സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏതാനും നാളുകളായി നര്‍ക്കോട്ടിക് സംഘം മണികണ്ഡനെ നിരീക്ഷിച്ച്‌ വരികയായിരുന്നു.