കണ്ണൂരിൽ വീണ്ടും അക്രമം അഴിച്ചുവിട്ട് ആർഎസ്എസ്; പാനൂരിൽ സിപിഐ എം പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

Sunday Feb 11, 2018
വെബ് ഡെസ്‌ക്‌

പാനൂർ > കണ്ണൂരിൽ വീണ്ടും അക്രമം അഴിച്ചുവിട്ട് സമാധാനം തകർക്കാൻ ആർഎസ്എസിന്റെ ആസൂത്രിത ശ്രമം .പാനൂരിൽ ആർഎസ്എസ്സ് ക്രിമലുകൾ സിപിഐ എം പ്രവർത്തകരെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു.

പാനൂർ പാത്തിപ്പാലം വളള്യായി റോഡിൽ സ്വന്തന്ത്രവായനശാലയ്ക്കു സമീപത്തുവെച്ച്  ശനിയാഴ്ച്ച രാത്രി പതിനൊന്നര മണിയോടെയാണ് അക്രമം. പ്രദേശത്തെ കല്യാണ വീട്ടിൽ നിന്നു തിരിച്ചു വരുമ്പോഴാണ് സിപിഐ എം പ്രവർത്തകരെ മാരകായുധങ്ങളുമായി പതിയിരുന്ന ആർഎസ്എസ് ക്രിമിനൽ സംഘം അക്രമിച്ചത്.

പാത്തിപ്പാലത്ത് ഇടച്ചേരിന്റവിടെ പ്രവീൺ (26) ചന്ദ്രനിലയിൽ ഷിനന്റു (26) മുക്രീന്റെവിടെ ഷിബു (28) പൂവുള്ള പറമ്പത്ത് ജസ്വന്ത് (24) ഇടച്ചേരിന്റവിടെ ഭവിത്ത് (25) എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. ഇവരിൽ ഷിബുവിനെ പരിയാരം മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു

Tags :
ആർഎസ്എസ് അക്രമം കണ്ണൂർ kannur rss terror