ഭീകരാക്രമണം : രണ്ട് സൈനികര്‍ കൂടി മരിച്ചു

ശ്രീനഗര്‍ : ജമ്മുവില്‍ ഭീകരാക്രമണത്തില്‍ ചികിത്സയിലായിരുന്ന രണ്ട് സൈനികര്‍ കൂടി മരിച്ചു. ജമ്മു കശ്മീരിലെ സുന്‍ജുവാന്‍ സൈനികക്യാമ്ബില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി.

19 സൈനികര്‍ കൊല്ലപ്പെട്ട 2016-ലെ ഉറി ആക്രമണത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് ശനിയാഴ്ച സുന്‍ജുവാന്‍ സൈനിക ക്യാമ്പിന് നേരെ ഉണ്ടായത്. ആക്രമണത്തില്‍ കഴിഞ്ഞ ദിവസം രണ്ടു സൈനികര്‍ വീരമൃത്യുവരിക്കുകയും, സൈനികരുടെ പ്രത്യാക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.