സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

Sunday Feb 11, 2018
വെബ് ഡെസ്‌ക്‌

ശ്രീനഗര്‍ > ജമ്മു കശ്മീരില്‍ സൈനിക ക്യാമ്പിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ കൂടി മരിച്ചു. നേരത്തെ മൂന്ന് സൈനികര്‍ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടിരുന്നു. ഇതോടെ ആക്രമണത്തില്‍ അഞ്ച് സൈനികരാണ് കൊല്ലപ്പെടുയുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാട്ടുകാരനും ഇന്ന് മരണത്തിനു കീഴടങ്ങി.

നാല് ഭീകരരെയും സൈന്യം വധിച്ചിരുന്നു. രണ്ട് സൈനികരെ ശനിയാഴ്ചയും രണ്ടു പേരെ ഇന്നുമാണ് സൈന്യം വധിച്ചത്.  ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെ ന്ന് സൈന്യം വ്യക്തമാക്കി.

ജമ്മു കശ്മൂരിലെ സുന്‍ജ്വാനിലാണ് ആക്രമണുണ്ടായത്. സൈനിക ക്യാമ്പിലെ ഫാമിലി ക്വാര്‍ട്ടേഴ്‌സിലാണ് ശനിയാഴ്ച പുലര്‍ച്ചെ 4.55 ഓടെ ആക്രമണമുണ്ടായത്. സ്ഥലത്തേക്ക് ഭീകരര്‍ ഇരച്ചുകയറുകയായിരുന്നു..

Tags :
terrorist attack ഭീകരാക്രമണം