ഇന്ത്യൻ വനിതകൾക്ക് തോൽവി

Sunday Feb 11, 2018
വെബ് ഡെസ്‌ക്‌

പൊചെഫ്സ്ട്രൂം > ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. ഏഴ് വിക്കറ്റിനാണ് തോറ്റത്. മൂന്ന് മത്സര പരമ്പര 2‐1ന് ഇന്ത്യ നേടി.

അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240ന് പുറത്തായി. ദക്ഷിണാഫ്രിക്ക നാല് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ജയംനേടി. 111 പന്തിൽ 90 റണ്ണുമായി പുറത്താകാതെ നിന്ന് മിനോൺ ഡു പ്രീസാണ് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപ്പി. ഡാൻ വാൻ നീ കിർക്ക് (30 പന്തിൽ 41*), വോൾവാർട്ട് (88 പന്തിൽ 59) എന്നിവരും ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക്് സ്മൃതി മന്ഥാനയെയും (0) ക്യാപ്റ്റൻ മിതാലി രാജിനെയും (4) പെട്ടെന്ന് നഷ്ടമായി. ദീപ്തി ശർമ (112 പന്തിൽ 79), വേദ കൃഷ്ണമൂർത്തി (64 പന്തിൽ 56) എന്നിവരാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

Tags :
ദക്ഷിണാഫ്രിക്ക ഇന്ത്യ