സോൾ > ശീതകാല ഒളിമ്പിക്‌സിനെത്തിയ ഇരു കൊറിയകളുടെയും ഉന്നതാധികാരികൾ കൂടിക്കാഴ്ച നടത്തി. ദക്ഷിണകൊറിയയിൽ നടക്കുന്ന ഒളിമ്പിക്‌സിനായി എത്തിയപ്പോഴാണ് ഉത്തരകൊറിയൻ തലവൻ കിം യോ നാമുമായി ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ കൂടിക്കാഴ്ച നടത്തിയത്. കിം ജോങ് അന്നിന്റെ സഹോദരി കിം യോ ജങ്ങും ദക്ഷിണകൊറിയയിൽ എത്തിയിട്ടുണ്ട്. പ്യോങ് യാങ്ങിൽ നടക്കുന്ന ഉച്ചകോടിയിൽ ഇരു കൊറിയകളുടെയും സഹകരണം മെച്ചപ്പെടുത്തുന്നതിനായി ആഗ്രഹിക്കുന്നുവെന്ന കിം ജോങ് അന്നിന്റെ കത്ത് സഹോദരൻകൂടിയായ കിം യോ ജോങ് കൈമാറി.