കാന്‍സര്‍ ഉണ്ടാക്കുന്ന ജീനുകള്‍ കൂടുതലായും ഈ ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നു.. പിന്നീട് ഈ ജീനുകള്‍ ശരീരത്തില്‍ പതുക്കെ തലപൊക്കുന്നു : ഈ ഭക്ഷണം തീര്‍ത്തും ഒഴിവാക്കാന്‍ നിര്‍ദേശം

 

നമ്മള്‍ കഴിക്കുന്ന ആഹാരവും നമ്മുടെ ആരോഗ്യവുമായി അഭേദ്യബന്ധമാണുള്ളത്. ആരോഗ്യത്തെ നിര്‍ണയിക്കുന്നത് നമ്മുടെ ആഹാരരീതികളാണ്. ശരിയായ ആഹാരശീലങ്ങളല്ലെങ്കില്‍ പലതരത്തിലുള്ള രോഗങ്ങള്‍ തലപൊക്കാന്‍ സാധ്യതയുണ്ട്. അതില്‍ കാന്‍സറിന്റെ നീരാളികൈകളും ഉള്‍പ്പെടും.

ഒരുപാട് വാരിവലിച്ചു കഴിക്കുന്നതിലല്ല എന്തൊക്കെ കഴിക്കുന്നു എന്നതിലാണ് ആരോഗ്യമിരിക്കുന്നത്. ചില ആഹാരങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ തടയാന്‍ സഹായകമാകുമെന്ന് പ്രശസ്ത കാന്‍സര്‍ രോഗവിദഗ്ധനും സ്റ്റെം സെല്‍ ട്രന്‍സ്പ്ലാന്റ് വിദഗ്ധനുമായ ഡോക്ടര്‍ ഗണപതി ഭട്ട് പറയുന്നു.

സോഡ

കാലറി ഒന്നുമില്ലാതെ വെറും ഷുഗര്‍ നിറച്ച പാനീയമാണ് സോഡ. യാതൊരുവിധ ആരോഗ്യഗുണങ്ങളും ഇല്ലാത്ത സോഡ കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്കു കാരണമാകാം. അതുകൊണ്ട് കൃത്രിമനിറങ്ങളും കെമിക്കലുകളും അടങ്ങിയ സോഡ തീര്‍ത്തും ഒഴിവാക്കാം.

പൊട്ടറ്റോ ചിപ്‌സ്

ഇതിനോടും നോ പറയാം. കാരണം നല്ല മൊരിഞ്ഞ പൊട്ടറ്റോ ചിപ്‌സ് കഴിക്കാന്‍ നല്ല രസമാണ്. പക്ഷേ അതോടെ നിങ്ങള്‍ ശരീരത്തോട് ചെയ്യുന്നത് കടുത്ത ദ്രോഹമാണ് എന്നു മാത്രം. ഫാറ്റ്, കാലറി ഒക്കെ ധാരാളം അടങ്ങിയ ചിപ്‌സ് ശരീരഭാരം കൂട്ടുകയും ചെയ്യും. കൂടാതെ ഇതില്‍ ചേര്‍ക്കുന്ന പ്രിസേര്‍വെറ്റീവ്‌സ് ഒട്ടും നല്ലതല്ല. ഉയര്‍ന്ന ചൂടില്‍ വറുത്തെടുക്കുന്നതാണ് ഈ ചിപ്‌സ് . ഇത് acrylamide എന്ന രാസപദാര്‍ഥത്തെ നിര്‍മിക്കും. ഇത് സിഗരറ്റില്‍ അടങ്ങിയ പദാര്‍ഥമാണ്.

സംസ്‌കരിച്ച ഇറച്ചി

ഹോട്ട് ഡോഗ്‌സ്, ബേക്കന്‍, സോസ്സെജ് എന്നിവ ഒന്നും വേണ്ട. കെമിക്കലുകളും അധിക അളവില്‍ ഉപ്പും ഇതില്‍ ധാരാളമുണ്ട്. 160 ഗ്രാമില്‍ കൂടുതല്‍ സംസ്‌കരിച്ച ഇറച്ചി കഴിക്കുന്നവര്‍ക്ക് 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ ആയുര്‍ദൈര്‍ഘ്യം 44 ശതമാനമാണ് കുറയാന്‍ സാധ്യതയെന്നു പഠനങ്ങള്‍ പറയുന്നു.

തക്കാളി

പൊതുവേ ആരോഗ്യത്തിനു തക്കാളി വളരെ നല്ലതാണ് എന്നാണു പറയാറ് . എന്നാല്‍ ക്യാന്‍ഡ് തക്കാളി ആരോഗ്യത്തിനു ഒട്ടും നല്ലതല്ല. ക്യാന്‍ഡ് ആഹാരസാധനങ്ങളില്‍ ഏറ്റവും അപകടകരമായത് BPA എന്ന രാസവസ്തുവാണ്. ക്യാനുകളിലെ ലൈനിംഗ് ചെയ്യുന്നത് ഈ വസ്തു ഉപയോഗിച്ചാണ്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് എലികളില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. ഏതു ആഹാരത്തിലും ഈ വസ്തു കലരുന്നത് ഹാനികരമാണ്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് അംശമാണ് ഇവിടെ BPA യുമായി ചേര്‍ന്ന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. ക്യാന്‍ ചെയ്ത തക്കാളിയില്‍ BPA യുടെ അളവ് പതിന്മടങ്ങാണ്.

മൈക്രോവേവ് പോപ്കോണ്‍

ഇവിടെ പോപ്കോണ്‍ അല്ല വില്ലന്‍. മൈക്രോവേവില്‍ പോപ്കോണ്‍ പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന മൈക്രോവേവ് ബാഗുകള്‍ ആണ് പ്രശ്‌നം. perfluorooctanoic acid (or PFOA) ആണ് ഇതിന്റെ ലൈനിംഗില്‍ ഉപയോഗിക്കുന്ന കെമിക്കല്‍. ടെഫ്‌ലോണ്‍ എന്നാണു ഇത് അറിയപ്പെടുന്നത്. കലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടത്തിയ പഠനപ്രകാരം ഇത് സ്ത്രീകളില്‍ വന്ധ്യത ഉണ്ടാക്കാന്‍ കാരണമാകും എന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ കരള്‍, കിഡ്‌നി, ബ്ലാഡര്‍ എന്നീ അവയവങ്ങളില്‍ ഉണ്ടാകുന്ന കാന്‍സറിനും ഈ കെമിക്കല്‍ കാരണമാകുന്നുണ്ട്.

മദ്യം

മദ്യത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചു പ്രത്യേകം പറയേണ്ടതില്ല. അമേരിക്കയില്‍ ആര്‍ത്തവവിരാമമായ 200,000 സ്ത്രീകളില്‍ ഏകദേശം പതിനാലു വര്‍ഷം നടത്തിയൊരു പഠനപ്രകാരം ദിവസവും എതെങ്കിലും ഒരു തരത്തിലെ മദ്യം ശീലച്ചവര്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത 30%അധികമാണ്. മദ്യം കഴിക്കാത്ത സ്ത്രീകളെ അപേക്ഷിച്ചാണ് ഈ കണക്ക്. പുകയില കഴിഞ്ഞാല്‍ കാന്‍സറിന് കാരണമാകുന്ന രണ്ടാമത്തെ പ്രധാനഘടകമാണ് മദ്യം.

കൃത്രിമമധുരം

ഇത് നല്ലതല്ലെന്ന് എടുത്തുപറയേണ്ടല്ലോ. പഞ്ചസാരയ്ക്ക് പകരം ഈ കൃത്രിമമധുരം ഉപയോഗിക്കാം എന്നാണു മിക്കവരുടെയും അബദ്ധധാരണ. എന്നാല്‍ ഇത് തെറ്റാണ്. ശരീരഭാരം കൂട്ടുക മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമല്ലാതാകാനും ഇത് കാരണമാകും. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയ്ക്കും ഈ മധുരം കാരണമാകുന്നുണ്ട്.

ബാര്‍ബിക്യൂ

കാണാനും കഴിക്കാനുമെല്ലാം അതിഗംഭീരമാണ് സംഗതി. പക്ഷേ ആരോഗ്യകാര്യം കൂടി ചിന്തിച്ചാല്‍ ഇതിനൊക്കെ ‘നോ’ പറയേണ്ടി വരും. കാര്‍സിനോജെന്‍സ് (carcinogens) ആണ് ഇതിലെ അപകടകാരി. സ്‌മോക്ക് ചെയ്‌തെടുക്കുന്ന ഈ മാംസം ചൂടാക്കുമ്പോള്‍ പുകയിലെ ടാര്‍ മാംസം പിടിച്ചെടുക്കും. ഇത് കഴിക്കുമ്പോള്‍ ഈ ടാര്‍ നമ്മുടെ ഉള്ളിലെത്തും. പുകയിലയിലും കാണപ്പെടുന്നത് ഇതേ ടാര്‍ തന്നെയാണ്. കാന്‍സര്‍ വരാന്‍ പിന്നെ വേറെ കാരണമൊന്നും വേണ്ട. എന്നാല്‍ ശരിയായ രീതിയില്‍ ഗ്രില്‍ ചെയ്‌തെടുക്കുന്ന മാംസം കഴിക്കുന്നത് നല്ലതാണ്.

റീഫൈന്‍ഡ് വൈറ്റ് ഫ്േളാര്‍

സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയാല്‍ എപ്പോഴും കാണുന്ന ഒന്നാണ് ഇത്. പൊതുവേ അപകടകാരി അല്ലെന്നു കരുതി നമ്മള്‍ ഈ വൈറ്റ് ഫ്‌ലോര്‍ വാങ്ങുകയും ചെയ്യും. റീഫൈന്‍ഡ് എന്നതിനെക്കാള്‍ ബ്ലീച്ച് ചെയ്‌തെടുക്കുന്ന പൊടി എന്ന് പറയുന്നതാണ് നല്ലത്. പൊടി വര്‍ഗങ്ങള്‍ എത്ര കൂടുതല്‍ സംസ്‌കരിക്കുന്നോ അത്രയും അതില്‍ കെമിക്കല്‍ സാന്നിധ്യം കൂടുന്നു എന്നതാണ് വാസ്തവം. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഇതുവഴി കൂടും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടി ഇന്‍സുലിന്‍ ഉത്പാദനം താറുമാറാക്കും. കാന്‍സര്‍ വരാന്‍ ഇതും ഒരു ഘടകമാണ്.