ബാധകൂടിയെന്നാരോപിച്ച് പെണ്‍കുട്ടിക്ക് ക്രൂര പീഡനം; ദൃശ്യങ്ങള്‍ പുറത്ത്

റായ്പൂര്‍ : പ്രേതബാധകൂടിയെന്നാരോപിച്ച് പെണ്‍കുട്ടിയുടെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചത്തീസ്ഖണ്ഡിലെ റായ്പൂരില്‍ സംഭവം നടന്നത്.

പ്രേത ബാധയുണ്ടെന്ന് ആരോപിച്ച് ചിപലി സ്വദേശിയായ പെൺകുട്ടിയെ വിശ്വാസികളുടെ നടുവില്‍ വെച്ചാണ് ദിനേശ് സാഹു എന്ന പാസ്റ്റര്‍ ക്രൂരമായി പീഡിപ്പിക്കുന്നത്. കുതറി മാറാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ മുടി പിടിച്ച് വലിക്കുകയും കൈകള്‍ പിന്നിലേക്ക് വലിച്ച് പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Read also:പെൺകുട്ടിയെ ക്രിമിനൽ പ്രതി സ്വയം തീകൊളുത്തി കെട്ടിപ്പിടിച്ചു : സി സി ടി വി ദൃശ്യങ്ങൾ

തളര്‍ന്ന് നിലത്ത് വീഴുന്ന കുട്ടിയുടെ വയറ്റില്‍ ഇയാള്‍ കാല് കൊണ്ട് ചവിട്ടി പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.വേദിയിലുണ്ടായിരുന്ന മറ്റു വിശ്വാസികള്‍ ഈ സമയം പെണ്‍കുട്ടിയുടെ കൈകാലുകള്‍ പിടിച്ച് കൊടുക്കുന്നു. കഴിഞ്ഞ വര്‍ഷം സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായാണ് ഈ പീഡനം നടന്നതെന്നാണ് വിവരം. എന്നാല്‍ അടുത്തിടെയാണ് സംഭവത്തിന്റെ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് പാസ്റ്റര്‍ ദിനേശ് സാഹു ഒളിവിലാണ്.പോലീസ് ഇയാൾക്കുവേണ്ടി തെരച്ചിൽ ആരംഭിച്ചു.