പത്തുരൂപ ചോദിച്ച യുവാവിനോട് സുഹൃത്ത് ചെയ്തത് ആരെയും അമ്പരപ്പിക്കും

ഉച്ചയൂണിന് ചെലവായ തുകയില്‍ ഒരു പങ്കായ 10 രൂപ ചോദിച്ചതിനെ തുടര്‍ന്ന് മുപ്പത്കാരനായ യുവാവിനെ സുഹൃത്ത് അടിച്ചുകൊന്നു. മുംബൈയിലാണ് സംഭവം. മുംബൈ വംഗൂര്‍ദ വില്ലേജിലെ ദിനേഷ് ജോഷിയാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ ദിനേശ് ജോഷിയും ജീവന്‍ മോറും ഒരുമിച്ചിരുന്ന് മദ്യപിച്ചു.

അതിനു ശേഷം ജീവന്‍ സമീപത്തെ ഹോട്ടലില്‍ നിന്നും ഇരുവര്‍ക്കുമുള്ള ഉച്ചയൂണ് വാങ്ങി വന്നു. ഇതിന്റെ പങ്കില്‍ 10 രൂപ നല്‍കണമെന്ന് ദിനേശിനോട് ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ പ്രകോപിതനായ ദിനേഷ് മരക്കഷ്ണംകൊണ്ട് ജീവനെ തലയ്ക്കടിച്ചു കൊല്ലുകയായരുന്നുവെന്നാണ് പോലീസ് ഭാഷ്യം. സംഭവത്തെ തുടര്‍ന്ന് സുഹൃത്ത് ജീവന്‍ മോറിനെ പൊലീസ് അറസ്റ്റ് ചെയ്തു.