സൈനിക ഹെലികോപ്റ്ററിന് നേരെ വെടിവെയ്പ്പ്; രണ്ട് സൈനികര്‍ക്ക് ദാരുണാന്ത്യം

അങ്കാറ: വടക്കന്‍ സിറിയയില്‍ തുര്‍ക്കിഷ് സൈനിക ഹെലികോപ്റ്ററിന് നേരെയുണ്ടായ വെടിവെയ്പ്പിൽ രണ്ട് സൈനികര്‍ക്ക് ദാരുണാന്ത്യം. സിറിയന്‍ കുര്‍ദിഷ് പോരാളികള്‍ക്കെതിരെ ഉണ്ടായ പോരാട്ടത്തിലായിരുന്ന ഹെലികോപ്റ്റർ തകര്‍ന്നത്. തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ഡിരിം ഇക്കാര്യം സ്ഥിരീകരിച്ചു.

ഹതായ് പ്രവിശ്യയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് ഏര്‍ദോഗാന്‍ പറഞ്ഞു. ‘നമ്മള്‍ യുദ്ധത്തിലാണ്, ഇതിനിടെ ഇതെല്ലാം സംഭവിക്കും. ഹെലികോപ്റ്റര്‍ നഷ്ടമായേക്കാം.
എന്നാല്‍ അവര്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും ഇസ്താംബൂളില്‍ ഏര്‍ദോഗാന്‍ പറഞ്ഞു.തുര്‍ക്കിഷ് ഹെലികോപ്റ്റര്‍ തകര്‍ത്തതായി കുര്‍ദിഷ് വൈപിജി വക്താവ് മുസ്തഫ ബാലിയും പറഞ്ഞു.