കോപ്പിയടി ഒഴിവാക്കാൻ നിരീക്ഷണം ഏര്‍പ്പെടുത്തി ; പൊതു പരീക്ഷ എഴുതാതെ മുങ്ങിയത് 10 ലക്ഷം കുട്ടികള്‍

ഉത്തർപ്രദേശ്: കോപ്പിയടി ഒഴിവാക്കാൻ കർശന നീരീക്ഷണം ഏർപ്പെടുത്തിയതോടെ ഉത്തര്‍ പ്രദേശില്‍ നടന്ന പൊതു പരീക്ഷയില്‍ 10 ലക്ഷം കുട്ടികള്‍ പങ്കെടുത്തില്ലെന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എക്‌സാം വാരിയേഴ്‌സ് എന്ന പുസ്തകത്തിന്റെ ഹിന്ദി പതിപ്പ് പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read also:തോക്കിന്റെ ഭാഷ മാത്രം മനസിലാകുന്ന ആളുകള്‍ക്ക് അതുകൊണ്ട് തന്നെ മറുപടി : യോഗി ആദിത്യനാഥ്‌

ഇത്തവണ യു.പിയിൽ പത്താം തരത്തിലും പ്ലസ്ടുവിലും പഠിക്കുന്ന 66 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പൊതുപരീക്ഷ എഴുതാനായി പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്. കോപ്പിയടി ഒഴിവാക്കാൻ കർശന നീരീക്ഷണം ഏർപ്പെടുത്തിയതോടെ 15 ശതമാനത്തോളം വിദ്യാര്‍ഥികളും പരീക്ഷയില്‍ പങ്കെടുത്തില്ല. പരീക്ഷ എഴുതാതിരുന്ന 10 ലക്ഷത്തോളം വരുന്ന വിദ്യാർഥികളുടെ ഭാവിൽ തനിക്ക് ആശങ്കയുണ്ടെന്നും, കുട്ടികളിലെ പരീക്ഷാപേടിയും ഇതിന് ഒരു കാരണമാണെന്നും ഇത് മറികടക്കാൻ പഠനരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ആദിത്യനാഥ് പറഞ്ഞു.