ടോയ്‌ലെറ്റിൽ ഇരിക്കവേ മൊബൈല്‍ ഫോണിൽ ഗെയിം കളിച്ച്കൊണ്ടിരുന്ന യുവാവ് ഗുരുതരാവസ്ഥയിലായി ; കാരണം ഇതാണ്

ബീജിംഗ്: ടോയ്‌ലെറ്റിൽ ഇരിക്കവേ മൊബൈല്‍ ഫോണിൽ ഗെയിം കളിച്ച്കൊണ്ടിരുന്ന യുവാവിന്റെ മലാശയത്തിന് സ്ഥാനചലനം സംഭവച്ചതായി റിപ്പോർട്ട്. മലദ്വാരവുമായി ചേരുന്ന വന്‍കുടലിന്റെ ഭാഗത്തെ ബന്ധം വേര്‍പെട്ട് മലാശയം പുറത്തേക്ക് തള്ളി. ഇത് ശ്രദ്ധയിൽപ്പെട്ട യുവാവ് ഉടൻ തന്നെ ആശുപത്രിയില്‍ ചികിത്സ തേടി. 16 സെന്റിമീറ്റര്‍ വ്യാസമുള്ള മുഴയാണ് പുറത്തേക്ക് തള്ളിവന്നത്. ശസ്ത്രക്രിയ ചെയ്ത ഇത് നീക്കിയതോടെ യുവാവ് സുഖം പ്രാപിച്ചുവരുന്നതായാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.

മലശോധനയ്ക്കായി അരമണിക്കൂറിലേറെ ടോയ്ലറ്റില്‍ ഇരുന്നു. ഈ സമയം മൊബൈല്‍ ഗെയിമില്‍ മുഴുകി ഇരിക്കുകയായിരുന്നു. അതിനാൽ വളരെ വൈകിയാണ് ഇത് പുറത്തേക്ക് തള്ളി വന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. നാലു വയസ്സുള്ളപ്പോഴും ഇത്തരത്തില്‍ മലാശയം പുറത്തേക്ക് തള്ളിവന്നിരുന്നുവെന്നും എന്നാല്‍ സ്വയം പൂര്‍വ്വസ്ഥിതിയില്‍ ആവുകയായിരുന്നുവെന്നും യുവാവ് ഡോക്ടറോട് പറഞ്ഞു.

ലക്ഷത്തില്‍ രണ്ടു പേര്‍ക്കാണ് ഇത്തരം അവസ്ഥ ഉണ്ടാകുന്നത്. കടുത്ത മലബന്ധം അനുഭവപ്പെടുന്നവരില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ഈ അവസ്ഥയുണ്ടാകാം. അതിൽ പ്രായമായ സ്ത്രീകളിലാണ് ഏറെയും കാണപ്പെടുന്നതെന്നും എന്നാല്‍ സ്ത്രീ പുരുഷ ഭേദമന്യേ ഏതു പ്രായത്തിലും സംഭവിക്കാമെന്നും അമേരിക്കൻ സൊസൈറ്റി ഓഫ് കോളന്‍ ആന്റ് റെക്ടല്‍ സര്‍ജന്‍സ് പറഞ്ഞു.

Read also ;രണ്ടാം നിലയുടെ മുകളില്‍ നിന്ന് കാര്‍ താഴേക്ക്; ഒടുവിൽ യാത്രക്കാരുടെ അത്ഭുതകരമായ രക്ഷപെടൽ