
ചെന്നൈ > രാഷ്ട്രീയമായുള്ള തന്റെ സംശയങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് നടന്‍ കമല്‍ ഹാസന്‍. തനിക്ക് രാഷ്ട്രീയമായ എന്ത് സംശയം വന്നാലും സമീപിക്കുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനെയാണെന്നും, അദ്ദേഹം അതിന് കൃത്യമായ പരിഹാരം നിര്‍ദേശിക്കാറുണ്ടെന്നും കമല്‍ പറഞ്ഞു. തമിഴ് വാരികയായ ആനന്ദവികടനിലെ തന്റെ ലേഖനത്തിലാണ് കമല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
''രാഷ്ട്രീയവുമായി ബന്ധപ്പെട്ട് എന്തു സംശയമുണ്ടായാലും കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് ഉപദേശം തേടാന്‍ മടിക്കാറില്ല. എന്റെ സംശയങ്ങള്‍ക്ക് അദ്ദേഹം പരിഹാരം നല്‍കും''. കമല്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്‌തംബറില്‍ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കമല്‍ ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴകത്തു നിന്നും രജനീകാന്തും കമല്‍ ഹാസനും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 21 ന് പുതിയ പാര്‍ട്ടിയുടെ പേര് കമല്‍ പ്രഖ്യാപിക്കും.