ഇരു നില ബസ് അപകടത്തില്‍പ്പെട്ടു ; നിരവധി മരണം

സെന്‍ട്രല്‍: ഹോങ്കോങ്ങില്‍ ഇരു നില ബസ് മറിഞ്ഞു. അപകടത്തില്‍ 13 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവം നടന്നത് ശനിയാഴ്ച വൈകുന്നേരമാണ്.

read also: ബസ് നദിയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ അപകടത്തില്‍പെട്ടതായി സൂചന : ബസ് താഴേയ്ക്ക് പതിച്ചത് പാലത്തിലെ കൈവരി തകര്‍ത്ത്

ഏഴ് പുരുഷന്മാരും രണ്ട് സ്ത്രീകളും അപകടത്തില്‍ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. ബസ്സില്‍ യാത്രക്കാര്‍ ഇനിയും കുടുങ്ങി കിടപ്പുണ്ടെന്നും,പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.